New Update
/sathyam/media/media_files/2025/01/23/0LwwEMQLXZLe62IbrMLx.jpg)
കല്‍പ്പറ്റ: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കല്‍പ്പറ്റ യൂണിറ്റിലെ ഡ്രൈവറായ എച്ച് സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ബസ്സ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു.
Advertisment
ഇത് ശരിവെക്കുന്ന രീതിയില്‍ കണ്ടക്ടറും മൊഴി നല്‍കി. മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായത്.