Advertisment

ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും വടിവാളും കണ്ടെത്തി. തമിഴ്‌നാട്ടിലേക്കും അന്വേഷണം. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന. ഇയാള്‍ രക്ഷപ്പെട്ടത് ഫോണ്‍ ഉപേക്ഷിച്ച ശേഷം

ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തുന്നത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. 

New Update
chenthamara

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി.

Advertisment

പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തുന്നത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. 

പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാള്‍ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയിരിക്കുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി.


പലവിധ നിഗമനങ്ങളിലേക്ക്  പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകില്‍ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക്  ഒളിച്ചുപോയിരിക്കാം. അല്ലെങ്കില്‍ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം.


പൊലീസിന്റെ നിഗമനത്തില്‍ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുന്‍നിര്‍ത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

Advertisment