കേരളത്തിന്റെ നാരീശക്തിയെ പുകഴ്‍ത്തി രാഷ്ട്രപതി. രാജ്യത്ത് ഏറ്റവും അനുകൂലമായ ലിംഗാനുപാതമുള്ളത് കേരളത്തിൽ. മറ്റ് സംസ്ഥാനങ്ങൾ കണ്ടുപഠിക്കണം. കേരളത്തിലെ സ്ത്രീകൾ മികവിൻ്റെ മികച്ച മാതൃകകൾ.  ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നത് സ്ത്രീകൾ. പെൺകുട്ടികൾ വ്യക്തതയോടും ധൈര്യത്തോടും കൂടി ജീവിതം തിരഞ്ഞെടുക്കണം. വനിതാ നേതാക്കൾ നയിക്കുന്ന സമൂഹം കാര്യക്ഷമവും മാനുഷികവും. ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റുന്നതിന് പ്രധാന പങ്ക് വനിതകൾക്ക്.  70 ശതമാനം വനിതാ തൊഴിൽ ശക്തി വരുമെന്നും രാഷ്ട്രപതി

എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിലാണ് കേരളത്തിലെ വനിതാ മുന്നേറ്റത്തെ രാഷ്ട്രപതി പുകഴ്‍ത്തിയത്

New Update
0

കൊച്ചി: കേരളത്തിലെ നാരീശക്തിയെ പ്രകീർത്തിച്ച് എറണാകുളത്ത് രാഷ്ട്രപതി ദ്രൗപത് മുർമ്മുവിന്റെ പ്രഭാഷണം.

Advertisment

എറണാകുളം സെൻ്റ്  തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിലാണ് കേരളത്തിലെ വനിതാ മുന്നേറ്റത്തെ രാഷ്ട്രപതി പുകഴ്‍ത്തിയത്. 

രാജ്യത്ത് ഏറ്റവും അനുകൂലമായ ലിംഗാനുപാതമുള്ള സംസ്ഥാനമാണ് കേരളമെന്നും ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാനാകുമെന്നും പറഞ്ഞ രാഷ്ട്രപതി കേരളത്തിലെ സ്ത്രീകൾ മികവിൻ്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിതയായ ജസ്റ്റിസ് അന്നാ ചാണ്ടിയെ ഉദ്ധരിച്ച്  പറഞ്ഞു.

3


രാഷ്ട്രപതിയുടെ പ്രസംഗം ഇങ്ങനെ- 

 പ്രശസ്തമായ  എറണാകുളം സെൻ്റ്  തെരേസാസ് കോളേജിൻ്റെ  കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 

ഈ മികച്ച സ്ഥാപനത്തിന് ഇത് തീർച്ചയായും ഒരു ചരിത്ര മുഹൂർത്തമാണ്.  ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെൻ്റ്  തെരേസാസ് കോളേജ് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു.

സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും ഇത് ഒരു വലിയ സംഭാവനയാണ്. ഈ സ്ഥാപനം കെട്ടിപ്പടുക്കുകയും ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ അതിനെ നയിക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തേയും നാം ആഴത്തിൽ അംഗീകരിക്കണം .

2

ഈ കോളേജ് ഒരു നൂറ്റാണ്ടായി സ്ത്രീകൾക്കിടയിൽ അറിവിൻ്റെ വെളിച്ചം പരത്തുന്നു. അതിലുപരി, അത് ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയാണ്. ഈ കോളേജിൻ്റെ സ്ഥാപകയായ മദര്‍ തെരേസ ഓഫ് സെൻ്റ്  റോസ് ഓഫ് ലിമയുടെ മഹത്തായ പാരമ്പര്യം നിങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കേരളത്തിൽ നിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് അസാധാരണ വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നല്കി.

ആ പതിനഞ്ച് മികച്ച വനിതകളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ,ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹിക നീതി,ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളേയും നിരവധി പ്രധാന മേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്. 

3

ലിംഗസമത്വത്തിൻ്റെ വക്താവായി അമ്മു സ്വാമിനാഥൻ അറിയപ്പെടുന്നു.

1949 നവംബർ 24 ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു,“ഇന്ത്യൻ ജനത തന്നെ അവരുടെ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, അവർ സ്ത്രീകൾക്ക് രാജ്യത്തെ മറ്റെല്ലാ പൗരന്മാർക്കും ഒപ്പം തുല്യമായ അവകാശങ്ങൾ നല്കിയിട്ടുണ്ടെന്ന് ഇപ്പോൾ നമുക്ക് പറയാൻ കഴിയും. അത് തന്നെ ഒരു വലിയ നേട്ടമാണ്,ഇത് നമ്മുടെ സ്ത്രീകൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാൻ മാത്രമല്ല, ഇന്ത്യയെ ഒരു മഹത്തായ രാജ്യമാക്കി മാറ്റാൻ മുന്നോട്ട് വരാനും അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും ഏറ്റെടുക്കാനും സഹായിക്കും."

അമ്മു സ്വാമിനാഥൻ മുൻകൂട്ടി കണ്ടതുപോലെ,നമ്മുടെ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ സ്ത്രീകൾ പ്രധാന ഉത്തരവാദിത്തങ്ങൾ വഹിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്.

 കേരളത്തിലെ സ്ത്രീകൾ മികവിൻ്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്നാ ചാണ്ടി ആയിരുന്നു. 1956  അവർ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി.1989 ൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം.ഫാത്തിമ ബീവി ചരിത്രം കുറിച്ചു.

1


 
 ഈ കോളേജിലെ മിടുക്കികളായ വിദ്യാർത്ഥിനികൾ യുവ ഇന്ത്യയേയും, അഭിവൃദ്ധി പ്രാപിക്കുന്ന ഇന്ത്യയേയും,ഊർജ്ജസ്വലമായ ഇന്ത്യയേയും പ്രതിനിധീകരിക്കുന്നു. 

നമ്മുടെ രാജ്യത്ത് ഏറ്റവും അനുകൂലമായ ലിംഗാനുപാതമുള്ള സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാനാകും. രാജ്യത്തിൻ്റെ  ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം നാലര മടങ്ങ് വർദ്ധിച്ചു. 2011 നും 2024 നും ഇടയിൽ സ്ത്രീകൾ നയിക്കുന്ന  സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭങ്ങൾ ഏകദേശം ഇരട്ടിയായി.

2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് 70 ശതമാനം വനിതാ തൊഴിൽ ശക്തി പങ്കാളിത്തം കൈവരിക്കുക എന്നതാണ്.

droupadi murmu

വ്യത്യസ്ത സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നു. ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ രാജ്യത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നല്കിയ  സംഭാവനകളിലൂടെ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 സിവിൽ സർവീസ്, നയതന്ത്രം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, വ്യോമയാനം, ബിസിനസ്സ് സംരംഭങ്ങൾ, ആരോഗ്യം, നിയമം, സാമൂഹിക സേവനം തുടങ്ങിയ നിരവധി മേഖലകളിൽ രാഷ്ട്രത്തിന് സേവനം നല്കുന്ന പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ കോളേജിലുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.  

കോളേജിലെ സാമൂഹിക പ്രവർത്തനങ്ങൾ മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവവുമായി പൊരുത്തപ്പെടുന്നു.

കോളേജിൻ്റെ ഔട്ട്‌റീച്ച് പരിപാടികൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്.പിന്നാക്കം നിൽക്കുന്നവരെ സേവിക്കുന്നതിലും ലളിതമായ ജീവിതശൈലി നിലനിർത്തുന്നതിലും ഈ കോളേജ് സമൂഹം വിശ്വസിക്കുന്നു എന്നത് പ്രശംസനീയമാണ്.

st-theresa

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ കോളേജിലെ വിദ്യാർത്ഥിനികൾ നിസ്വാർത്ഥമായി  പ്രവർത്തിക്കുന്നതിനെക്കുറിച്ച് അറിയുന്നത്  ഹൃദയസ്പർശിയാണ്.


 വിദ്യാഭ്യാസത്തിലൂടെ സുസ്ഥിരത ,നേതൃത്വം,ഏജൻസി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ലേറ്റ് എന്ന പദ്ധതി കോളേജ് ഏറ്റെടുത്തിട്ടുണ്ടെന്നറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പദ്ധതി ഏറ്റെടുക്കുന്നതിലൂടെ, 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത ഈ കോളേജ് പ്രകടമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി യുവാക്കളെ ബന്ധിപ്പിക്കുകയും നാളത്തെ ജോലികൾക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രശംസനീയമായ ലക്ഷ്യങ്ങൾ. 

സെൻ്റ്  തെരേസാസ്  കോളേജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയെ വിജ്ഞാനത്തിൻ്റെ  മഹാശക്തിയായി  ഉയർന്നുവരാൻ സഹായിക്കും.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ സമഗ്രമായ കാഴ്ചപ്പാടാണിത്. ഈ പ്രദേശത്തെ താലൂക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും റേഡിയോ കൊച്ചി 90 എഫ്എം വഴി സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് എൻ്റെ ശ്രദ്ധ ആകർഷിച്ച കോളേജിലെ  മറ്റൊരു സംരംഭം.

st-ther

ഈ ആശയവിനിമയ സൗകര്യത്തിലൂടെ ആവശ്യമുള്ള സമയങ്ങളിൽ സഹായം ലഭിച്ച ധാരാളം ശ്രോതാക്കൾ ഈ കമ്മ്യൂണിറ്റി റേഡിയോ സേവനത്തിനുണ്ടെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു

 വ്യക്തതയോടും ധൈര്യത്തോടും കൂടി ജീവിതം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു. നിങ്ങളുടെ അഭിനിവേശവും കഴിവുകളും പ്രകടിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്ന പാത നിങ്ങൾ തിരഞ്ഞെടുക്കണം. വനിതാ നേതാക്കൾ നയിക്കുന്ന ഒരു സമൂഹം കൂടുതൽ കാര്യക്ഷമമായിരിക്കുന്നതിനോടൊപ്പം കൂടുതൽ മാനുഷികമായിരിക്കാനും സാധ്യതയുണ്ട്.

0

ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ പ്രവർത്തന മേഖലകളിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൻ്റെ ഫലപ്രാപ്തി നിങ്ങൾ പ്രകടിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2047 ഓടെ ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റുന്നതിലേക്ക് നയിക്കാൻ ഈ യുവ വിദ്യാർത്ഥിനികളുടെ തലമുറയ്ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.നിങ്ങൾക്കെല്ലാവർക്കും വളരെ ശോഭനമായ ഭാവി ഞാൻ ആശംസിക്കുന്നു.

Advertisment