കൊച്ചി: കൊച്ചിയില് എംഡിഎംഎയുമായി സ്ത്രീ ഉള്പ്പെടെ മൂന്നംഗസംഘം പിടിയില്. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
മാരകലഹരി മരുന്നുകളായ എംഡിഎംഎ, ഹാഷിഷ് എന്നിവയുമായി സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ആഡംബര ഹോട്ടലില് മുറിയെടുത്ത് തങ്ങിയ പ്രതികളെ രഹസ്യവിവരത്തെ തുടര്ന്നാണ് പിടികൂടിയത്.