/sathyam/media/media_files/2025/11/18/maradu-anish-2011-2025-11-18-12-26-33.webp)
തിരുവനന്തപുരം: ലഹരിക്കെതിരെ വലിയ തോതിൽ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ യുവത സിന്തറ്റിക്ക് ഡ്രഗ്‌സ് അടക്കമുള്ള മാരക ലഹരിപദാർത്ഥങ്ങളിൽ പെട്ടിരിക്കുകയാണ്.
ഇതിനിടെയാണ് തായ്‌വാനിൽ നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തുന്നതെന്ന വിവരം പങ്കുവെച്ച് ഗുണ്ടാനേതാവ് മരട് അനീഷ് രംഗത്ത് വന്നിട്ടുള്ളത്.
പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന രഹസ്യങ്ങൾ അനീഷ് പങ്കുവെയ്ക്കുന്നത്. കെസാച്ചി കേന്ദ്രമാക്കി മയക്ക് മരുന്ന് കച്ചവടം പൊടിപൊടിക്കുന്നുവെന്നാണ് അനീഷിന്റെ വാദം.
ലഹരിയുടെ സംഭരണ- വിതരണ ശ്രംഖല കണ്ടെത്തി നശിപ്പിക്കേണ്ട ഷാഡോ പൊലീസിൽ പെട്ടവർ തന്നെ ഇതിന് ഒത്താശ ചെയ്യുകയാണെന്നും അനീഷ് ആരോപിക്കുന്നു.
കൊച്ചിയിലെ വിവിധ ഗുണ്ടാസംഘങ്ങൾ ഇക്കാരണത്താൽ തന്നെ ഒന്നിച്ചുവെന്നും അവർ കൂടിയിരുന്ന് ആലോചിച്ച് ഓരോ സ്ഥലങ്ങളും വീതം വെച്ച് നൽകിയെന്നും അഭിമുഖത്തിൽ പറയുന്നു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മറന്നാണ് എല്ലാവരും തമ്മിൽ ഒന്നിച്ചത്. ഇവർക്കിടയിൽ നിലവിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ അത് പൊലീസ് ഉന്നതർ ഇടപെട്ടാണ് പരിഹരിക്കുന്നത് എന്ന ആരോപണവും അനീഷിന്റെ ഭാഗത്ത് നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
പ്രധാന ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ക്രൈം സിൻജഡിക്കേറ്റാണ് ലഹരി മുരന്ന് വിൽപ്പനയ്ക്ക് നഗരത്തിൽ ചുക്കാൻ പിടിക്കുന്നത്.
തീര്വവാദികളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റിലായ ഇടപ്പള്ളി ഫിറോസിന്റെ എഫ് കമ്പനി, തമ്മനത്തെ ഭായി നസീർ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം എന്നിവരാണ് പ്രമുഖർ. ഇക്കാര്യങ്ങളെ എതിർത്തതിന് തന്നെ വിയ്യൂർ ജയിലിലിട്ട് ഗുണ്ടാസംഘ പ്രതിനിധികൾ തന്നെ കൊല്ലാൻ രശമിച്ചെന്നും അനീഷ് പറയുന്നു.
തന്റെ ഒരു സംഘം കർണാടകയിൽ പോയി ഒരു വിഷയത്തിൽ ഇടപെട്ടതോടെ അഞ്ച് കേസുകളാണ് തനിക്കെതിരെ എടുത്തത്. സംസ്ഥാനത്ത് നിന്നുള്ള ഉന്നത പൊലീസ് ഉദ്യേഗസ്ഥരെ കൊണ്ട് കർണാടക, തമിഴ്‌നാട് പൊലീസ് തലപ്പത്തേക്ക് വിളിപ്പിച്ച് പെടിപ്പും തൊങ്ങലും വെച്ച് തന്നെക്കുറിച്ച് പറഞ്ഞാണ് കേസുകൾ എടുപ്പിച്ചത്.
കർണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ തന്നെ എൻകൗണ്ടറിൽ കൊലപ്പെടുത്താനായിരുന്ന പദ്ധതിയെന്നാണ് അനീഷ് പറയുന്നത്.
ഗുണ്ടാസംഘങ്ങൾക്ക് തണൽ വിരിക്കുന്നത് സംസ്ഥാനത്തെ പൊലീസ് ഉന്നതരാണെന്ന ആരോപണവും അനീഷ് ഉന്നയിക്കുന്നുണ്ട്.
ഒരു ്രപമുഖ ചാനൽ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ സംപ്രേഷണം ചെയ്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഗൗരവതരമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുകയാണ്. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നവർ തന്നെ ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us