കൊച്ചിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. പിടിയിലായത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി

കൊച്ചിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിയാസാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 23.68 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

New Update
DANSAF

കൊച്ചി: കൊച്ചിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിയാസാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 23.68 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

Advertisment

 അതേസമയം, ഇടുക്കിയിലും 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിലായിരുന്നു. ഇടുക്കി കമ്പംമേട്ടിലാണ് 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിലായത്. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.


 ബാംഗളൂരുവില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കര്‍(24) ആണ് പിടിയിലായത്. 


ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാര്‍തൊളു നിര്‍മലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കണ്ടു.


തുടര്‍ന്ന് ഇയാളുടെ ബാഗില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കമ്പംമെട്ട് എസ്‌ഐ വര്‍ഗീസ് ജോസഫ്, സിപിഓമാരായ തോമസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.