തലശ്ശേരി: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ (27) യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
നിരവധി ലഹരികേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്‌പെക്ടറാണ് ഫാത്തിമയ്ക്ക് ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.