കേരളത്തിൽ വീണ്ടും വൻ ലഹരി വേട്ട ... തൃശൂർ ചാവക്കാട് സ്വദേശിയായ നിധിനെയാണ് 105 ഗ്രാം എംഡിഎംഎയുമായി കൊച്ചി ഡാൻസാഫ് സംഘം പിടികൂടിയത്

New Update
nidhin

കൊച്ചി: കേരളത്തിൽ വീണ്ടും വൻ ലഹരി വേട്ട. കൊച്ചിയിലും കോഴിക്കോടും നടന്ന പ്രത്യേക പോലീസ് ഓപ്പറേഷനുകളിലായി വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തു.

Advertisment

 കൊച്ചിയിൽ, തൃശൂർ ചാവക്കാട് സ്വദേശിയായ നിധിനെയാണ് 105 ഗ്രാം എംഡിഎംഎയുമായി കൊച്ചി ഡാൻസാഫ് സംഘം പിടികൂടിയത്. ദേശീയ പാതയിൽ ചേരാനല്ലൂരിന് സമീപം ലഹരി വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

police

അതേസമയം, കോഴിക്കോട് നഗരത്തിലും വൻ ലഹരി വേട്ട നടന്നു. ഇവിടെ 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെയാണ് ഡാൻസാഫ് സംഘം വലയിലാക്കിയത്.

 കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി.ആർ, ഈങ്ങാപ്പുഴ സ്വദേശി ജാസിൽ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് പിടിയിലായത്.

ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം സജീവമായി തുടരുന്നു എന്നതിൻ്റെ സൂചനയാണ് ഈ തുടർച്ചയായ അറസ്റ്റുകൾ.

Advertisment