Advertisment

സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി പരിശോധന. വിവിധ ജില്ലകളില്‍ 3 പേര്‍ അറസ്റ്റില്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റര്‍ ചാരായവുമായി  സ്വദേശി ഗോപിനാഥന്‍ (59 വയസ്) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും വീട്ടില്‍ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്.

New Update
B

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ വിവിധ ജില്ലകളില്‍ നിന്നായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 

Advertisment

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റര്‍ ചാരായവുമായി  സ്വദേശി ഗോപിനാഥന്‍ (59 വയസ്) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും വീട്ടില്‍ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്.

തിരുവനന്തപുരം ചിറയിന്‍കീഴില്‍ രണ്ട് കേസുകളിലായി അനധികൃത മദ്യ വില്‍പ്പനക്കാരെ പിടികൂടി 21.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ചിറയിന്‍കീഴ് രാജന്‍ എന്നയാളാണ്  11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടിയിലാത്. 

ചിറയിന്‍കീഴ് എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ രാജേഷും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ പിടിയിലായത്. 10.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കായിക്കര സ്വദേശിയായ മോഹന്‍ദാസിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Advertisment