/sathyam/media/media_files/2025/10/31/vkm-2025-10-31-14-40-06.jpg)
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം തൊഴില്‍ശക്തി സൃഷ്ടിക്കുന്നതിനായി ഡിപി വേള്‍ഡ് കമ്പനിയായ ഡ്രൈഡോക്‌സ് വേള്‍ഡ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മാരിടൈം ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു.
മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ച് പിഎച്ച്ഡി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, സിഇഎംഎസ് ചെയര്‍മാന്‍ അരുണ്‍ ശര്‍മ്മ എന്നിവര്‍ തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
ഇന്ത്യന്‍ സമുദ്രവ്യാപാരരംഗത്തെ തൊഴിലാളികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈദഗ്ധ്യമുള്ള കപ്പല്‍നിര്‍മ്മാണ, കപ്പല്‍ അറ്റകുറ്റപ്പണി പ്രൊഫഷണലുകളുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
തൊഴില്‍ നൈപുണ്യത്തിലുള്ള വിടവുകള്‍ നികത്തുക, സര്‍ട്ടിഫൈഡ് ട്രെയിനികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക, വ്യവസായവും പരിശീലന സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും യുഎഇയിലെയും വ്യവസായ വിദഗ്ധരുടെ സഹകരണത്തോടെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സിഇഎംഎസ് , ഡ്രൈഡോക്‌സ് വേള്‍ഡ് സൈറ്റുകള്‍ എന്നിവിടങ്ങളിലുള്ള വിപുലമായ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നടത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us