New Update
/sathyam/media/media_files/2025/02/20/ffWuSblowVuJ587DcCyE.jpg)
പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി സംഭവത്തില്‍ വിശദീകരണവുമായി സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്.
Advertisment
പീഠം ബന്ധുവായ വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്.
കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്. തുടർന്ന് തന്റെ സഹോദരിയുടെ വീട്ടിൽ പീഠം ഏൽപ്പിക്കുകയായിരുന്നു.
ഇക്കാര്യം പൊലീസിനെ അറിയിക്കാൻ സഹോദരിയോട് നിർദ്ദേശിച്ചതായും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു.