''നാട്ടുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പെൺകുട്ടികൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർ ജാഗ്രത പുലർത്തണം, പാലക്കാട് എം.എൽ.എ മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഹായ് മോളൂസേ ജാഡയാണോ എന്ന് ഗൂഗിൾ പേയിൽ വരെ മെസജയക്കും. ആരും തന്നെ മറുപടി കൊടുക്കരുത്'' ! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പെരുമ്പറ കൊട്ടി മൈക്ക് അനൗൺസ്മെൻ്റ് നടത്തി ഡിവൈഎഫ്ഐ

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എംഎല്‍എ ഓഫീസിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 17നാണ് അവസാനമായി പാലക്കാട് എത്തിയത്.

New Update
rahul mankoottathil-3

പാലക്കാട്: പാലക്കാട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്‌ഐ. സൈക്കിളില്‍ മൈക്ക് വെച്ചു കെട്ടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം നല്‍കിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. 

Advertisment

പെണ്‍കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവര്‍ ജാഗ്രത പുലര്‍ത്തണം, പാലക്കാട് എം.എല്‍.എ മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഹായ് മോളൂസേ ജാഡയാണോ എന്ന് വാട്‌സാപ്പിലും ടെലഗ്രാമിലും ഇന്‍സ്റ്റാഗ്രാമിലും തുടങ്ങി ഗൂഗിള്‍ പേയില്‍ വരെ മെസജയക്കും. ആരും തന്നെ മറുപടി കൊടുക്കരുത്.  


പാലക്കാടിന്റെ പീഡന വിരന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നാട്ടില്‍ ഇറങ്ങിയ വിവരം നിങ്ങളെ അറിയിക്കുകയാണ് '. എന്നിങ്ങനെ പോകുന്നു അനൗണ്‍സ്‌മെന്റ്.

രാഹുല്‍ എത്തിയാല്‍ സിപിഎം പ്രതിഷേധിക്കില്ലെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശക്തമായ പ്രതിഷേധം നടത്താനാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍ ചൂലുമായി തെരുവില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്. ഔദ്യോഗിക പരിപാടികളില്‍ എം.എല്‍.എ എന്ന നിലയില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുല്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബി.ജെ.പി തീരുമാനം. 


ലൈംഗിക ആരോപണ വിവാദങ്ങള്‍ക്ക് ശേഷം 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു. അഭിവാദ്യം ചെയ്തും ചേര്‍ത്തുപിടിച്ചുമാണ് രാഹുലിനെ നേതാക്കള്‍ സ്വീകരിച്ചത്.


അതേസമയം രാഹുലിന്റെ മണ്ഡലത്തിലേക്കുള്ള വരവ് ഡിസിസി അറിവൊടെയല്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ വ്യക്തമാക്കിയെകിലും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയാണ് രാഹുലിന് തണലൊരുക്കുന്നത്. 

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എംഎല്‍എ ഓഫീസിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 17നാണ് അവസാനമായി പാലക്കാട് എത്തിയത്. സെപ്റ്റംബര്‍ 15ന് നിയമസഭയില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് രാഹുലിന്റെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് മാറ്റിയതായാണ് വിവരം. നിലവില്‍ രാഹുല്‍ ഓഫീസിലേക്ക് പോകാന്‍ സാധ്യത കുറവാണുള്ളത്.

Advertisment