പാറശാലയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിഎസ് അച്യു​താന്ദൻ്റെ ഫോട്ടോ മാറ്റി. ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

New Update
dyfi flag.jpg

തിരുവനന്തപുരം: പാറശാലയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിഎസ് അച്യു​താന്ദൻ്റെ ഫോട്ടോ മാറ്റിയതിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തി. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

പ്രതിഷേധത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇന്ന് വൈകിട്ട് നാലു മണിക്കു മുൻപ് വി എസിന്റെ ഫോട്ടോ തിരികെ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സ്ഥാപിക്കണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ കേസ് എടുക്കണമെന്നും അക്രമികളെ പിടികൂടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Advertisment