Advertisment

'ജ​യി​ക്കാ​ൻ വേ​ണ്ടി കോ​ൺ​ഗ്ര​സ് അ​ശ്ലീ​ലം പ​റ​യും, വ​ർ​ഗീ​യ​ത പ​ര​ത്തും'; ഷൈ​ല​ജ ടീച്ചർക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ന്ന​ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യെന്ന് ഡി​വൈ​എ​ഫ്ഐ

New Update
6666666666666664

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ൻ വേ​ണ്ടി കോ​ൺ​ഗ്ര​സ് അ​ശ്ലീ​ലം പ​റ​യും. വ​ർ​ഗീ​യ​ത പ​ര​ത്തും. എ​ന്തും ചെ​യ്യു​മെ​ന്നും വ​സീ​ഫ് ആ​രോ​പി​ച്ചു.

Advertisment

സ്ത്രീ​ക​ളെ കൂ​ടു​ത​ൽ ആ​ക്ഷേ​പി​ക്കു​ന്ന​വ​രെ പ്ര​മോ​ഷ​ൻ കൊ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ വ​ലി​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

ആ​ര്‍​എം​പി നേ​താ​വ് ഹ​രി​ഹ​ര​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​തി​ല്‍ ഡി​വൈ​എ​ഫ്ഐ​യ്ക്ക് പ​ങ്കി​ല്ലെ​ന്നും വ​സീ​ഫ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഹ​രി​ഹ​ര​നി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ മ​നോ​നി​ല​യാ​ണെ​ന്നും വ​സീ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Advertisment