തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽപ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാജ്ഭവനിലേക്ക് പ്രവർത്തകർ ഇരച്ചു കയറാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേട് മറികടക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ വൻ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു
വിസിക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്നുള്ള അധികാരമില്ലെന്നും ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഭരണ ഘടനാ വിരുദ്ധമായാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി..