കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

New Update
kerala police vehicle1

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് ലഹരി മാഫിയ സംഘം. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം നന്ദ കിഷോര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആഷില്‍ ഷൈബിന്‍, എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ ഒരു കടയുടമ നിജിനും പരുക്കു പറ്റിയിട്ടുണ്ട്.

Advertisment

കൂരാച്ചുണ്ട് ഓഞ്ഞിലിലാണ് സംഭവം. നാല് പ്രതികളാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. സജിത,ദാമോദരന്‍, ബിനു, ബോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Advertisment