/sathyam/media/media_files/2025/10/21/dyfi-2025-10-21-06-25-32.jpg)
തിരുവനന്തപുരം: പിഎം ശ്രീ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായം കിട്ടുന്ന പദ്ധതിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
പദ്ധതി വഴി കേന്ദ്ര നയങ്ങള്‍ നടപ്പാക്കുന്നതിനെയേ എതിര്‍ക്കേണ്ടതുള്ളുവെന്നും വിഷയത്തില്‍ സിപിഐ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഞങ്ങളുടെ എതിര്‍പ്പ് ആദ്യമേ പറഞ്ഞതാണ്. ആ എതിര്‍പ്പ് അങ്ങനെ തന്നെ പറയും.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ ഒരു നിലപാടിന്റെ ഭാഗമായി, കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടാതാവരുത് – അദ്ദേഹം പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം മുന്നണിയില്‍ തര്‍ക്കവിഷയമായതിനെ തുടര്‍ന്ന് എല്‍ഡിഎഫ് നേതൃയോഗം വിളിക്കും.
മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി യോഗം വിളിക്കാനാണ് ധാരണ.
ചര്‍ച്ച ചെയ്യാതെ പദ്ധതിയില്‍ ഒപ്പുവെക്കുന്നത് മര്യാദയല്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി ഈയാഴ്ച തന്നെ എല്‍ഡിഎഫ് യോഗം വിളിക്കുന്നത്.
പിഎംശ്രീ പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.