/sathyam/media/media_files/2026/01/24/express-rail-2026-01-24-16-10-33.jpg)
കോട്ടയം: അതിവേഗ റെയില്‍പാത പദ്ധതിയില്‍ 15 ദിവസത്തിനകം റെയില്‍വേ പ്രഖ്യാപനം നടത്തുമെന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അടുത്ത കാലത്ത് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു ശ്രീധരന്‍ തന്നെ വ്യക്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/5cEGcBzhuW84YLh5Hoo5.jpg)
സില്‍വര്‍ ലൈന്‍ പദ്ധതി മുടങ്ങിയ ഘട്ടത്തില്‍ ഇ. ശ്രീധരന്‍ പില്ലറുകളും ടണലുകളും ഉള്ള ഒരു പദ്ധതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
അന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നാണു കെ.വി തോമസ് പ്രതികരിച്ചത്.
ഇതനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും സര്‍ക്കാര്‍ നിലപാട് പറയേണ്ടതു സര്‍ക്കാരാണെന്നും കെ.വി. തോമസ് പറയുന്നു.
അതേസമയം, പ്രധാന മന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ പദ്ധതി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ അതുണ്ടായില്ലെന്നും കെ.വി. തോമസ് പറഞ്ഞു.
മണിക്കൂറില്‍ 200 കി.മീ. ആയിരിക്കും വേഗത ഉള്ള ട്രെയിന്‍ ഓടുന്ന പദ്ധതിയാണ് ഇ. ശ്രീധരന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലാകെ 22 സ്റ്റേഷനുകള്‍ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്.
വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാല്‍ ആവശ്യത്തിനു മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്.
തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. വീട് കെട്ടാന്‍ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോഗിക്കാമെന്നും ഇ. ശ്രീധരന്‍ പറയുന്നു.
അതേമസയം, പദ്ധതി പ്രഖ്യാപനം വന്ന ശേഷം പ്രതികരിക്കാമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈനു സമാനമായ പദ്ധതിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ സാധ്യത അടഞ്ഞതോടെ സര്‍ക്കാര്‍ ഡല്‍ഹി ആര്‍ആര്‍ടി മോഡലിനോടാണ് താല്‍പര്യം കാട്ടിയത്. ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളും നടന്നിരുന്നു. ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി റെയില്‍വേ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍.ആര്‍.ടി മോഡല്‍ ഉപേക്ഷിക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us