ക്രിമിനൽ കേസ്സിലുൾപ്പെടുന്നവർക്ക് എളുപ്പത്തിൽ ജാമ്യം, പോലീസ് കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിൽ പ്രതികളുടെ മുൻകാല കേസുകളുടെ വിവരങ്ങൾ ചേർക്കുന്നില്ല, പൊലീസ് റിപ്പോർട്ടിലെ അലംഭാവം പ്രതികൾക്ക് പഴുതാവുന്നു

New Update
police jeep

കോട്ടയം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ പിന്നീട് സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കേസുകളിലെ ജാമ്യാപേക്ഷയിൽ പോലീസിന് ജാഗ്രതയില്ലെന്ന് ആക്ഷേപം.

Advertisment

പൊലീസ് കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിൽ പ്രതികളുടെ മുൻകാല കേസുകളുടെ വിവരങ്ങൾ ചേർക്കാത്തതിനാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് എളുപ്പം മുൻകൂർ ജാമ്യം ലഭിക്കുന്നതായി നിയമവിദഗ്ധർ പറയുന്നു. 

KERALA POLICE

മോഷണം, കള്ളനോട്ട്, ലഹരി ഉപയോഗവും കടത്തും, കൊലപാതകം, കൊലപാതക ശ്രമം, മറ്റ് സമാനമായ കേസുകളിൽ  വീണ്ടും പങ്കാളികളായ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട് നൽകുന്ന റിപ്പോർട്ടിൽ കൃത്രിമം നടക്കുന്നു എന്നാണ് ആക്ഷേപം.

 കഴിഞ്ഞ ഒരു വർഷത്തിനിടെ  രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികളെയും മുൻകൂർ ജാമ്യാപേക്ഷയിലെ  പൊലീസ് അന്വേഷണ റിപ്പോർട്ടും പരിശോധിച്ചൽ പൊലീസ് - ക്രിമിനൽ കൂട്ടുകെട്ട് പുറത്ത് വരുമെന്നാണ് കണക്ക് കൂട്ടൽ.

535354

 ഇപ്പോൾ ഗൗരവസ്വഭാവത്തോടെ ആഭ്യന്തരവകുപ്പും പൊലീസ് ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തുന്ന ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്.


റിമാൻഡിലോ, ഒളിവിലോ കഴിയുന്ന കുറ്റവാളികളുടെ മുൻകാല കേസുകളുടെ വിവരങ്ങൾ പൂർണ്ണമായും പൊലീസ് കോടതിയിൽ സമർപ്പിക്കാത്തതാണ് പല കുറ്റവാളികൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് ഇടയാക്കുന്നത്.


 പൊലീസ് വിശദവും സൂക്ഷ്മവുമായ  രീതിയിൽ പഴുതുകൾ അടച്ച് റിമാൻഡ്, അന്വേഷണ റിപ്പോർട്ട് കോടതിയിൽ കൊടുത്താൽ പല കുറ്റവാളികൾക്ക് ജാമ്യവും, മുൻകൂർ ജാമ്യവും ലഭിക്കില്ല.

5353535

ചില കോടതികളിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷൻ അഭിഭാഷകർ കേസിനെ കുറിച്ചും പ്രതികളുടെ മുൻകാല കേസുകളെകുറിച്ചും തന്റെതായ നിലയിൽ പഠനം നടത്തിയതിന് ശേഷം പൊലീസ് റിപ്പോർട്ട് വിലയിരുത്തി ഹാജരാവുന്ന കേസുകളിൽ പല കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേസുകൾ ഉണ്ട്. 

കേരളത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നതും പ്രതിപ്പട്ടികയിൽ വരുന്നതുമായ കുറ്റവാളികളുടെ ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സമിതി രൂപികരിച്ചാൽ കുറ്റവാളികൾക്ക് വേഗതയിൽ ജാമ്യം ലഭിക്കുന്ന അവസ്ഥമാറുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

Advertisment