കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഏപ്രില്‍ അഞ്ചിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഈ മാസം 26ന് ശേഷമേ ഹാജരാകൂവെന്ന് വര്‍ഗീസ് അറിയിച്ചിരുന്നെങ്കിലും, ഇഡി അത് അംഗീകരിച്ചില്ല.
ജില്ലാ സെക്രട്ടറിയായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുണ്ടെന്നായിരുന്നു വര്‍ഗീസിന്റെ വാദം. എന്നാല്‍ വര്‍ഗീസ് സ്ഥാനാര്‍ത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി തള്ളിയത്.