എടച്ചേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇന്നോവ കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

എടച്ചേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഓര്‍ക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

New Update
arreste

കോഴിക്കോട്: എടച്ചേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇന്നോവ കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. 

Advertisment

എടച്ചേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഓര്‍ക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സോയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Advertisment