New Update
/sathyam/media/media_files/2026/01/18/whatsapp-image-2026-01-18-17-42-35.jpeg)
തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പുമായി നാഷണൽ സ്കിൽ അക്കാദമി (NSA), ഗുജറാത്ത് ആസ്ഥാനമായുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി (PDEU), അസാപ്പ് കേരള (ASAP) എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. കൊച്ചി കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക പരിശീലന പരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം.
Advertisment
കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സാന്നിദ്ധ്യത്തില്‍ അസാപ്പ് സി.എം.ഡി ഉഷ ടൈറ്റസ്, പണ്ഡിറ്റ് ദീനദയാൽ സർവ്വകലാശാല വി.സി പ്രൊ.ഡോ. എസ് സുന്ദർ മനോഹര്‍, നാഷണല്‍ സ്കില്‍ അക്കാദമി ചെയര്‍മാന്‍ ഡോ.എം.വി ചന്ദ്രന്‍, നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ ഫ്ലെമി എബ്രഹാം, നാഷണൽ സ്കിൽ അക്കാദമി മാനേജിങ് ഡയറക്ടർ ജോസ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം കൈമാറിയത്. മുൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സെമികണ്ടക്റ്റർ ടെക്നോളജീസ്, ബയോമെഡിക്കൽ സർവീസസ്, പുനരുപയോഗ ഊര്‍ജ്ജം എന്നീ സുപ്രധാന മേഖലകളിൽ ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.
സെമികണ്ടക്റ്റർ ടെക്നോളജീസ്, ബയോമെഡിക്കൽ സർവീസസ്, പുനരുപയോഗ ഊര്‍ജ്ജം എന്നീ സുപ്രധാന മേഖലകളിൽ ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us