/sathyam/media/media_files/2025/11/18/img100-2025-11-18-01-42-12.jpg)
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേള പ്രായത്തട്ടിപ്പിൽ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പ്രായത്തട്ടിപ്പ് കാണിച്ച പുല്ലൂരാംപാറ സ്‌കൂൾ വിദ്യാർഥിയെ അയോഗ്യയാക്കും.
21 വയസ്സുകാരിയായ അത്ലറ്റ് മത്സരിച്ചത് 19 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ്. സ്‌കൂൾ ഗെയിംസിന് ശേഷം വിദ്യാർഥി സ്വന്തം നാടായ ഉത്തർപ്രദേശിലേക്ക് മടങ്ങുകയും ചെയ്തു. സംഭവത്തിൽ പുല്ലൂരാംപാറ സ്‌കൂളിനെ താക്കീത് ചെയ്യും.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100, 200 ഇനങ്ങളിലാണ് വിദ്യാർഥി മത്സരിച്ചത്. വെള്ളി മെഡൽ നേടുകയും ചെയ്തിരുന്നു. മെഡൽ കിട്ടിയതിനെ തുടർന്ന് മറ്റ് മത്സരാർത്ഥികൾ പരാതി ഉന്നയിക്കുകയായിരുന്നു.
ഹിയറിങ് വെച്ചപ്പോഴും രേഖകൾ ഹാജരാക്കാൻ സ്‌കൂളിന് സാധിച്ചില്ല. വിദ്യാർഥി നാട്ടിലേക്ക് മടങ്ങി എന്നാണ് സ്‌കൂൾ അധികൃതർ ഹിയറിങ്ങിനിടെ അറിയിച്ചത്. സംഭവം ആവർത്തിക്കാതിരിക്കാൻ മറ്റ് സ്‌കൂളുകളും ജാഗ്രത പുലർത്തണമെന്ന സർക്കുലർ ഇറക്കിയേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us