എസ് എ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

New Update
Sivan-kutti-letter
തിരുവനന്തപുരം: ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് എക്‌സാം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisment
ഫിബ്രുവരി എട്ടിന് നടക്കുന്ന ഈ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ട് മുതല്‍ പ്ലസ് ടു വരെ സ്‌കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും നല്‍കി രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നായി മാറുകയാണെന്നും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കത്തില്‍ അറിയിച്ചു.
Advertisment