/sathyam/media/media_files/2026/01/10/plinarai-vijayan-reels-2026-01-10-18-45-40.jpg)
കോട്ടയം: ഭരണ തുടര്‍ച്ചയ്ക്കു പടിച്ച പണി പതിനെട്ടും പയറ്റുകയാണ് എല്‍ഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനായിട്ടില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു.
ഈ വീഴ്ച മറികടക്കാന്‍ സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വ്യാപകമായി ജനങ്ങളിലേക്കു പ്രത്യേകിച്ചും യുവാക്കളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ക്കു സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ തുടക്കമിട്ടുകഴിഞ്ഞു.
യുഡിഎഫും അഴിമതിയുമില്ലാത്ത ഒന്‍പതര വര്‍ഷങ്ങള്‍. എന്ന ടാഗ് ലൈനോടെയുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയും ഇന്നുണ്ടായ മാറ്റങ്ങളും കാട്ടി ചിത്രീകരിച്ച റീലുകള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുപ്പിക്കുന്നുണ്ട്.
പലതും അടുത്തിടെ മാത്രം തുടങ്ങിയ ചാലനുകളാണ്. ഇത്തരത്തില്‍ ഓരോ വികസന പദ്ധതികള്‍ എടുത്തു പറഞ്ഞുള്ള വീഡിയോകളാണു സിപിഎം സൈബറിടം പ്രചരിപ്പിക്കുന്നത്.
ഇതോടൊപ്പം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കടന്നാക്രമിച്ചുള്ള രീതിയിലേക്കുള്ള കാര്‍ഡുകളും സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
സിപിഎം സൈബര്‍ ടീമിനു നേതൃത്വം നല്‍കുന്നതു മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറാണ്. പ്രതിപക്ഷ നേതാവിന് എതിരെ ഒരു ദിവസം 10 മുതല്‍ 12 വരെ കാര്‍ഡുകളും വീഡിയോകളും സംസ്ഥാന തലത്തില്‍ തയ്യാറാക്കുന്നുണ്ടെന്നും അത് വ്യാപകമായി പ്രചരിപ്പിക്കാനാണു നീക്കമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നു എന്നു വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/10/vd-satheesan-2026-01-10-18-53-02.jpg)
എകെജി സെന്ററിലിരുന്നു ചുമതലപ്പെടുത്തിയ ആളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും എനിക്കെതിരെ പത്ത് കാര്‍ഡ് ഇറക്കും. എല്ലാം കഴിയുമ്പോ, അയാളോട് പറഞ്ഞേക്ക് അയാള്‍ക്കെതിരെ ഒരു കാര്‍ഡ് വരുന്നുണ്ട് ഒറിജിനല്‍' എന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.
പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പേരുപറയാതെ നടത്തിയ എകെജി സെന്ററിലെ കാര്‍ഡ് പരാമര്‍ശത്തിന് എംവി നികേഷ് കുമാര്‍ പേടിച്ചു പോയെന്നു പറഞ്ഞേക്ക് എന്ന ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us