ഫെബ്രുവരി പകുതിവരെ മുട്ട വില ഉയര്‍ന്നു തന്നെ നില്‍ക്കും. ഒരു മുട്ടക്ക് എട്ട് രൂപയെങ്കിലും കൊടുക്കേണ്ട അവസ്ഥ. മുട്ട വില കൂടിയതോടെ സ്‌കൂളുകളും പ്രതിസന്ധയില്‍

New Update
egg11

കോട്ടയം: സംസ്ഥാനത്ത് മുട്ട ക്ഷാമം, ഇങ്ങനെ പോയാല്‍ മുട്ട വില പത്തുരൂപയിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ലെന്നു വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെ മൊത്തക്കച്ചവട നിരക്ക് തന്നെ ഏഴു രൂപയില്‍ കൂടുതലായതോടെ ഉപഭോക്താക്കള്‍ക്ക് ഒരു മുട്ടക്ക് എട്ട് രൂപയെങ്കിലും കൊടുക്കേണ്ട അവസ്ഥയാണ്.   വില കൂടിയാലും കോഴി മുട്ടക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്.

Advertisment

ഫെബ്രുവരി പകുതിയോടെ മുട്ട വില കുറയും എന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. അതേസമയം, മുട്ട വാങ്ങുന്ന സ്‌കൂളുകളെയാണ് ക്ഷാമം നേരിട്ട് ബാധിക്കുന്നത്. മുട്ടയ്ക്കു വില കൂടിയാല്‍ ഉച്ചഭക്ഷണം പ്രതിസന്ധിയിലാകും. ഇപ്പോള്‍ തന്നെ അവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റം കാരണം ഉച്ചഭക്ഷണം നല്‍കുന്നത് പ്രതിസന്ധിയിലാണ്.
ഇതോടൊപ്പം ക്ഷാമം കാരണം ആവശ്യത്തിന് മുട്ട കിട്ടാത്ത അവസ്ഥയുണ്ട്.

വിദേശരാജ്യങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യയിലും കോഴിമുട്ടക്ക് ഡിമാന്‍ഡ് കൂടിയതോടെയാണ് കേരളത്തിലും മുട്ട വില കുതിച്ചുയര്‍ന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ട എത്തുന്നത്. നാമക്കലില്‍ 6.40 രൂപയാണ് മുട്ട വില.

കേരളത്തില്‍ എത്തുമ്പോള്‍ 6.90 ആകും.7.10 രൂപ മുതല്‍ 7.30 രൂപ വരെയാണ് മൊത്തക്കച്ചവട നിരക്ക്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്പാദന കേന്ദ്രമായ നാമക്കല്ലില്‍ ഉണ്ടായ പക്ഷിപ്പനിയാണ് മുട്ട വില ഉയരാന്‍ കാരണമായിരിക്കുന്നത്. 

കേരളത്തിലെ മാര്‍ക്കറ്റുകളിലും നാമക്കല്ലില്‍ നിന്നുള്ള മുട്ടയാണ് കൂടുതലായും എത്തുന്നത്. പക്ഷിപ്പനിയെ തുടര്‍ന്ന് മുട്ടയുടെ കയറ്റുമതി കുറഞ്ഞതോടെ വിലയും കത്തി കയറുകയായിരുന്നു. നാമക്കല്ലില്‍ നിന്നും ലോഡ് കണക്കിന് കോഴിമുട്ടകളാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി പോകുന്നത്. ലഭ്യതക്കുറവും കയറ്റുമതിയുമാണ് കേരളത്തിലെ വിപണിയെ ബാധിക്കുന്നത്.

Advertisment