മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി​ല്ല, കേരളത്തിൽ ബ​ലി പെ​രു​ന്നാ​ൾ ജൂ​ൺ 7​ന്

New Update
a

കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും.

Advertisment

അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ദുല്‍ഹിജ് 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു.

Advertisment