പൊന്നാനിയിൽ ചന്ദ്രപ്പിറവി ദൃശ്യമായി; ബുധൻ ഈദുൽ ഫിത്വർ

  ചൊവാഴ്ച സന്ധ്യയിൽ ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരീകരണം. സൗദി അറേബ്യ, ഇറാൻ,  ഫലസ്തീൻ  എന്നിവ  ഉൾപ്പെടെ അമ്പതോളം  അറബ്, മുസ്ലിം രാജ്യങ്ങളിലും  ബുധനാഴ്ചയാണ്  ഈദ് ഒന്ന്

New Update
 M P MUTTHUKOYA THANGAL

പൊന്നാനി:   ചൊവാഴ്ച സന്ധ്യയിൽ ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരീകരണം.  പൊന്നാനി തീരദേശത്തെ ഹിള്ർ  പള്ളി പ്രദേശത്താണ്  ഈദുൽ ഫിത്വർ  ശവ്വാൽ പിറവി വെളിവായതെന്ന്  ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ടും  ബുധനാഴ്ച്ച (ഏപ്രിൽ 10 ) പെരുന്നാൾ ദിനമായിരിക്കുമെന്ന്  പ്രഖ്യാപിച്ചും കൊണ്ടുള്ള പ്രസ്താവനയിൽ പൊന്നാനി മഖ്‌ദൂം  എം പി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

Advertisment

പൊന്നാനിയിൽ ഉണ്ടായ ഈദ് ദിന സ്ഥിരീകരണത്തെ തുടർന്ന്  സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ബുധനാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് പ്രഖ്യാപിച്ചു.

സൗദി അറേബ്യ, ഇറാൻ,  ഫലസ്തീൻ  എന്നിവ  ഉൾപ്പെടെ അമ്പതോളം  അറബ്, മുസ്ലിം രാജ്യങ്ങളിലും  ബുധനാഴ്ചയാണ്  ഈദ് ഒന്ന്.    അതേസമയം, അവിടങ്ങളിൽ പെരുന്നാൾ ആഗതമായത്  റംസാൻ മുപ്പത്  നോമ്പ്  പൂർത്തീകരിച്ച ശേഷമാണെങ്കിൽ   കേരളത്തിൽ  റംസാൻ  ഇരുപത്തി ഒമ്പത്  മാത്രമാണ് ലഭിച്ചത്.  എന്നാലും  ഗൾഫിലും  കേരളക്കരയിലും  ഒരേ ദിവസം  ഈദുൽ ഫിത്വർ  ആയത്  നിർവൃതി പരത്തുന്നതായി.

Advertisment