Advertisment

എറണാകളും അങ്കമാലി അതിരൂപതയില്‍ വിമതരുടെ 'ഏകം' വേണ്ട. ഏകം മീഡിയ ഡയറക്ടറായി ഫാ. ജോര്‍ജ് നെല്ലിശേരിയെ നിയമിച്ചു. നടപടി ഏകത്തിന്റെ മറവിലെ വിമത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍. രണ്ടു വര്‍ഷം കൊണ്ട് ഏകം വിമതര്‍ക്കായ് ചെയ്തത് 1200 വീഡിയോകള്‍

New Update
V

കോട്ടയം: എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമതര്‍ നവമാധ്യമ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന 'വഴി'അടച്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍.

Advertisment

സഭയുടെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ വഴി വിമതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ്  നടപടി.


2022 മേയിലാണു സോഷ്യല്‍ മീഡിയ അപ്പോസ്റ്റലേറ്റും ഇതിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഏകം' മീഡിയാ ചാനനലും നിലവില്‍ വന്നത്.


എന്നാല്‍, അതിരൂപതിയിലെ വിമതര്‍ ഇതു ഔദ്യോഗിക വിഭാഗത്തിനെതിരെയുള്ള പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ഇടുമ്പോള്‍ ഇത് എത്തിച്ചേരുക അറിയാത്ത നാട്ടിലെ അറിയാത്തവരിലേക്കു കൂടി ആണ്.


സഭയുടെ കീഴിലുള്ള പ്രസ്ഥാനം കൂടിയായതിനല്‍ ഇത്തരം പോസ്റ്റുകള്‍ വഴി ജനങ്ങളില്‍ വ്യാപക സ്വീധീനം ചെലുത്താനും ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാനും കാണമാകും.


G

കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 'ഏകം' മീഡിയ ചെയ്തു കൂട്ടിയത് 1200 വീഡിയോകള്‍ ആയിരുന്നു. എല്ലാം വിമതരുടെ നടപടികളെ ന്യായീകരിക്കുന്നതും.

കഴിഞ്ഞ ദിവസങ്ങളില്‍ വിമത വൈദികന്‍ ഫാ. ജോഷി വേഴപ്പറമ്പില്‍, സഭാ നേതൃത്വം തനിക്കെതിരെ അനീതി പ്രവര്‍ത്തിച്ചു എന്നു സ്ഥാപിക്കുന്ന തരത്തില്‍ ഒരു വോയ്‌സ് ക്ലിപ്  ഇറക്കിയിരുന്നു.


ഏകം മീഡിയയിലൂടെയാണ് ഇതും പുറത്തുവിട്ടത്. ഇത്തരത്തിലുടെ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ്  'ഏക'ത്തിനെതിരെ നടപടി വന്നിരിക്കുന്നത്.


വിമതരുടെ വഴി അടച്ചു സോഷ്യല്‍ മീഡിയ അപ്പോസ്റ്റലേറ്റിന്റെയും ഏകം മീഡിയായുടേയും ഡയറക്ടറായി ഫാ. ജോര്‍ജ് നെല്ലിശേരിയെയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ നിയമിച്ചത്.

പുതിയ ഉത്തരവ് പ്രകാരം ഇനിയുള്ള 'ഏകം മീഡിയ' യുടെ പ്രവര്‍ത്തനം ഫാ. ജോര്‍ജ് നെല്ലിശേരിയുടെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കും.


'ഏകം മീഡിയ'യുടെ സമാനമായ പേരുകള്‍ ചേര്‍ത്തും അതിരൂപതയുടെ ഔദ്യോഗിക മുദ്രയിലും, ചാനല്‍ ലോഗോയിലും കൃത്രിമത്വം വരുത്തിയും അതിരൂപതയുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഉണ്ടാക്കി.


തെറ്റിദ്ധാരണാജനമായ വാര്‍ത്തകളും സഭയുടെ ഔദ്യോഗികനിലപാടുകള്‍ക്കെതിരായി സന്ദേശം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക് 'ഏകം മീഡിയ'യുമായി ബന്ധമില്ലെന്നും സഭ വ്യക്തമാക്കി.

ഇത്തരത്തില്‍ അതിരൂപതയുടെ സല്‍പ്പേര് കളങ്കപ്പെടുത്തി നിയമവിരുദ്ധമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും പിന്മാറാത്തപക്ഷം

അവ നിയമവിരുദ്ധമായിതന്നെ കണക്കാക്കി കോപ്പി റൈറ്റ് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററര്‍ അറിയിച്ചു.

 

   

 

Advertisment