/sathyam/media/media_files/2025/10/19/geo-fakt-2025-10-19-17-59-13.jpg)
തൃശൂര്‍: 21 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടി വിട്ടു പോകുമ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഉണ്ടാകും.. പക്ഷേ, നല്ലതു ചെയ്യുമ്പോള്‍ ഒറ്റപ്പെടുത്തുന്ന സി.പി.എം നയം തങ്ങന്നെ പോലുള്ള പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനാവില്ലെന്നു സി.പി.എം വിട്ട എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറയുന്നു. സി.പി.എം നേതൃത്വം തുടര്‍ച്ചായി തന്നെ അവഗണിക്കുകയായിരുന്നു.
എളവള്ളി പഞ്ചായത്തില്‍ കോടികളുടെ വികസനം നടപ്പാക്കി. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി ലഭിച്ചു. സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തിനുള്ള അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച വൈവിധ്യ പഞ്ചായത്ത് രണ്ടാം സ്ഥാനം എല്ലാം എളവള്ളിയിലേക്കു കൊണ്ടുവരാന്‍ സാധിച്ചു. ഇതെല്ലാം കഠിന പ്രയക്നം കൊണ്ടാണു യാഥാര്‍ഥ്യമായത്. എന്നാല്‍, ഓരോ നേട്ടങ്ങളും പഞ്ചായത്തിലേക്കു കൊണ്ടു വരുമ്പോള്‍ തന്നെ കൂടുതല്‍ അകറ്റി നിര്‍ത്താനാണു പാര്‍ട്ടി ശ്രമിച്ചത്.
ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തില്ല. എളവള്ളിയില്‍ എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയില്‍ തന്നെ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കി. പകരം ജാഥാ ക്യാപ്റ്റന്‍ സ്ഥാനം സി.പി.ഐയ്ക്കു നല്‍കുകയായിരുന്നു. ഇതെല്ലാം സി.പി.എമ്മിലെ ചിലരുടെ കുബുദ്ധിയില്‍ ഉയര്‍ന്നതാണ്. തന്റെ ജനപ്രീതി സി.പി.എമ്മിലെ ചില നേതാക്കന്മാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. മണലൂര്‍ നിയമസഭാ സീറ്റിലേക്കു തന്റെ പേര് ഉയര്‍ന്നു വന്നു. ഇതാണു സി.പി.എമ്മിലെ ചവിട്ടിതാഴ്ത്തലിനു കാരണം.
ജനങ്ങളുടെ വികസനത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതുകെണ്ടാണു തനിക്ക് ജനപ്രീതിയുണ്ടായത്. തന്റെ ഭരണസമതി കാലത്ത് സമാനതകളില്ലാത്ത വികസനം പഞ്ചായത്തില്‍ കൊണ്ടു വരാന്‍ സാധിച്ചു. ഡയപ്പര്‍ ഡിസ്ട്രോയര്‍ പദ്ധതി കൊണ്ടുവന്നു സംസ്ഥാനത്തിന് തന്നെ മാതൃകയാകാന്‍ എളവള്ളിക്കു കഴിഞ്ഞു.
തകര്‍ന്നു കിടന്ന റോഡുകള്‍ പുനര്‍നിര്‍മിച്ചു. പഞ്ചായത്തില്‍ ഗ്രാമവണ്ടിയും വനിത ജിമ്മും ബഡ്‌സ് സ്‌കൂള്‍, നീതി ടിസ്റ്റാള്‍, ജനകിയഹോട്ടല്‍, തണ്ണിര്‍കുടം പദ്ധതി, കുളങ്ങളുടെ സംരക്ഷണം, സ്മാര്‍ട്ട് അംഗന്‍വാടികള്‍, ഹെലിപ്പാഡ് നിര്‍മ്മാണം, ജൈവ വൈവിധ്യപാര്‍ക്ക്, 4.51 ഏക്കര്‍ ഭൂമി ഏറ്റെടുത്തു, തൊഴിലുറപ്പ് ഓഫീസ് കെട്ടിടം, ആസ്തികള്‍ കാലികമാക്കല്‍, ക്രിമിറ്റോറിയം പുതിയ ചേമ്പര്‍, മണച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബസ് കാത്തിരഷ് കേന്ദ്രങ്ങള്‍, സൗജന്യ നെല്‍വിത്ത് വിതരണം, സമഗ്ര ജല സംരക്ഷണ പദ്ധതികള്‍, തെരുവുവിളക്ക് പരിപാലന പദ്ധതി, കാക്കശേരി കുടുംബാരോഗ്യകേന്ദ്രം, ജലനിധി 20ലിറ്റര്‍ ഫില്ലിംഗ് യൂണിറ്റ്, തിരുവില്ലാമല ബള്‍ക്ക് വാട്ടര്‍ പദ്ധതി, കുളവെട്ടി പച്ചതുര്യത്ത് സംരക്ഷണം, ചിറ്റാട്ടുകര ആയുര്‍വേദ സബ്ബ് സെന്റര്‍, അസി.എഞ്ചിനിയര്‍ ഓഫീസ് കെട്ടിടം, പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, മാതശേരി ഗവ: എല്‍.പി സ്‌കൂള്‍ സംരണം,, ലൈഫ് ഭവനരഹിതര്‍ക്ക് 226സെന്റ് സ്ഥലം,, കുടുംബശ്രി സി.ഡി.എസ് ഓഫീസ് കെട്ടിടം, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി കേന്ദ്രനിലവാരത്തില്‍ ഉയര്‍ത്തി തുടങ്ങി നിരവധി വകിസന പദ്ധതികള്‍ തന്റെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ടു പൂര്‍ത്തിയാക്കി.
വന്യമൃഗ ശല്യം രൂക്ഷമായ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ദ്രോഹമായി നാട്ടില്‍ ഇറങ്ങിയ 175 പന്നികളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊല്ലാന്‍ സാധിച്ചിരുന്നു എന്നും ജിയോ ഫോക്സ് പറയുന്നു. 21ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജി വയ്ക്കുകയാണ്. ഇനി കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാണു തീരുമാനമെന്നും ജിയോ പറയുന്നു.