തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2025, വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് എൽഡിഎഫിന്

New Update
election

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എൽഡിഎഫിന്. കൊച്ചി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിൽ ആദ്യ ലീഡ് എൽഡിഎഫിനാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

 ഫലം അറിയിക്കാനും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇലക്ഷൻ കമ്മീഷന്‍റെ വെബ്സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് തത്സമയം തന്നെ ലഭ്യമാക്കും. കൈരളി ന്യൂസ് ചാനലും വെബ്സൈറ്റും തിരഞ്ഞെടുപ്പ് ഫലം തൽസമയം കാഴ്ചക്കാരിലേക്ക് എത്തിക്കും.

Advertisment