വോ​ട്ടെ​ടു​പ്പ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക്, ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​നി​ര. 72 ശതമാനം പിന്നിട്ട് പോളിം​ഗ്. കൂടുതൽ മലപ്പുറത്ത്, കുറവ് കാസർ​ഗോഡ്

New Update
palakkad-1-1

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​നി​ര. 5.30 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 72.95 ശ​ത​മാനം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

Advertisment

തൃ​ശൂ​ർ - 69.61%, പാ​ല​ക്കാ​ട് - 70.09%, മ​ല​പ്പു​റം - 74.47%, കോ​ഴി​ക്കോ​ട് - 70.49%, വ​യ​നാ​ട് - 70.13%, ക​ണ്ണൂ​ർ - 68.99%, കാ​സ​ർ​ഗോ​ഡ് - 68.04% എന്നിങ്ങനെയാണ് ജി​ല്ല​ക​ളി​ലെ പോളിം​ഗ് ശതമാനം. 

അതേസമയം, മ​ഡി​യ​ൻ ഗ​വ.​എ​ൽ​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ക​ള്ള വോ​ട്ട് ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

ക​ണ്ണൂ​ർ ക​തി​രൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു. പാ​നൂ​ർ ബ്ലോ​ക്ക് പു​ല്ലാ​ട് ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ല​തി​ക​യ്ക്കു​നേ​രെ​യാ​ണ് ബൂ​ത്തി​ന​ക​ത്ത് വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​തി​രൂ​ർ അ​ഞ്ചാം വാ​ർ​ഡ് വേ​റ്റു​മ്മ​ൽ മാ​പ്പി​ള എ​ൽ​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബൂ​ത്തി​ന​ക​ത്തെ​ത്തി​യ ചി​ല​ർ ല​തി​ക​യു​ടെ കൈ​യ്യി​ൽ നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് വോ​ട്ടേ​ഴ്‌​സ് ലി​സ്‌​റ്റ് പി​ടി​ച്ചു വാ​ങ്ങു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ല​തി​ക​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

Advertisment