New Update
/sathyam/media/media_files/2025/12/13/election-2025-12-13-09-42-33.jpg)
കോട്ടയം: വോട്ടെണ്ണൽ ആദ്യ മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കോട്ടയത്തെ നഗരസഭകളിൽ വാശിയേറിയ മുന്നേറ്റം നടത്തി മുന്നണികൾ. എറ്റുമാനൂർ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ വൈക്കത്തും കോട്ടയത്തും എൽ.ഡി.എഫ് മുന്നേറ്റമാണ്.
Advertisment
പാലായിൽ രണ്ടാം വാർഡിൽ ഷാജു തുരുത്തൻ വിജയിച്ചു. കോട്ടയത്ത് 15 സീറ്റുകളിലാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് ഒൻപതിടത്തും.
പാലായിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ലീഡ് നില മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. ചങ്ങനാശേരിയിലും എൽഡിഎഫ് മുന്നേറുന്നു.
ഈരാറ്റുപേട്ട നഗരസഭയുടെ ഫലം ലഭ്യമായി തുടങ്ങിയില്ല. അതേസമയം കോട്ടയം നഗരസഭയിലെ മൂന്നു വാർഡുകളിൽ എൻ.ഡി.എ മുന്നേറുന്നത് മാറ്റി നിർത്തിയാൽ ആദ്യ മണിക്കൂറിൽ നഗരസഭകളിലെ മത്സരചിത്രത്തിൽ എൻ.ഡി.എ ഇല്ല.
കഴിഞ്ഞ തവണ എൻ.ഡി.എ കോട്ടയത്ത് എട്ടു സീറ്റുകൾ നേടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us