/sathyam/media/media_files/2025/12/13/election-2025-12-13-09-47-22.jpg)
കോട്ടയം: തദ്ദേശത്തില്‍ ജില്ലയെ ആരു നയിക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. എട്ടിന് തന്നെ ആദ്യ വോട്ട് എണ്ണി തുടങ്ങി. ആദ്യം തപാൽ വോട്ടുകളാണ് എണിയത്. തുടർന്ന് ബാലറ്റിലേക്ക് കടക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ ലിഡ് നില മാറിമറിയുന്ന കാഴ്ചയാണ് ഉള്ളത്.
മൂന്നു മുന്നണികളും ജില്ലയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നു. തുടക്കത്തിൽ എൻഡിഎഫാണ് ലിഡ് നിലനിർത്തുന്നത്. 13 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ്. ഒൻപതിടത്ത് യുഡിഎഫ് . രണ്ടിടത്ത് എൻഡിഎ എന്നിങ്ങനെയാണ് ലീഡ് നില. തലപ്പലത്താണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്.
രണ്ടാം വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. മുന്നണികള്‍ മൂന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജില്ലയില്‍ മേല്‍ക്കൈ നേടുകയെന്നത് യു.ഡി.എഫിനും എല്‍.ഡി.എഫിനും അഭിമാന പ്രശ്‌നമാണ്. കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചില്ലെങ്കില്‍ ബി.ജെ.പിക്കും നാണക്കേടാണ്.
/filters:format(webp)/sathyam/media/media_files/2025/12/13/untitled-2025-12-13-09-47-40.jpg)
17 കേന്ദ്രങ്ങളിലാണു രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇവയ്ക്കു പുറമേ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിനു തന്നെ വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് മാറ്റി. തുടർന്ന് അതത് റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണു വോട്ടെണ്ണല്‍ ആരംഭിച്ചത്.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങി. ഇത് പൂര്‍ത്തിയായാലുടന്‍ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങാൻ ആരംഭിക്കുകയായിരുന്നു.
ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. ആകെ 5281 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us