/sathyam/media/media_files/rR4iK2FMtCrgA7wUPld3.jpg)
ചങ്ങനാശേരി: തദ്ദേശ തെരെഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ ചങ്ങനാശേരി നഗരസഭയില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. സ്വതന്ത്രരുടെ തീരുമാനം നിര്‍ണായകം. ആകെയുള്ള 37 സീറ്റില്‍ യു.ഡി.എഫ് - 13, എല്‍.ഡി.എഫ് - 9 , എന്‍.ഡി.എ - 8, സ്വതന്ത്രര്‍ - 7 എന്നിങ്ങനെയാണു കക്ഷി നില.
ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 19 സീറ്റാണു വേണ്ടത്. സ്വതന്ത്രരുടെ തീരുമാനമാണു നിര്‍ണായകമാകുന്നത്. ഇതോടെ സ്വതന്ത്രരെ ഒപ്പം കൂട്ടാന്‍ മോഹന വാഗ്ദാനങ്ങളും ഇടത് വലത് മുന്നണികള്‍ നല്‍കുന്നു.
ഇന്നലെ രാത്രി തന്നെ യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ സ്വന്തരുമായി ബന്ധപ്പെട്ട് മോഹന വാഗ്ദാനങ്ങളും നല്‍കി കഴിഞ്ഞു. ആരുടെ വാഗ്ദാനങ്ങള്‍ക്കാണു കനം എന്നതനുസരിച്ചാകും സ്വതന്ത്രരുടെ മനസ്. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ സ്വതന്ത്രര്‍ക്ക് ഇരു മുന്നണികളും വാഗ്ദാനം ചെയ്തതാണ് വിവരം.
സ്വതന്ത്രരുടെ പിന്തുണയോടുകൂടി കഴിഞ്ഞ ടേമില്‍ ആദ്യ മൂന്നു വര്‍ഷം യു.ഡി.എഫും തുടര്‍ന്നുള്ള രണ്ടു വര്‍ഷം എല്‍.ഡി.എഫുമാണു നഗരസഭ ഭരിച്ചത്.
സി.പി.എം 9, കോണ്‍ഗ്രസ് - 12 , കേരള കോണ്‍ഗ്രസ് ജോസഫ് - 1, ബി.ജെ.പി - 8 , സ്വതന്ത്രര്‍ - 7 എന്നതാണു സീറ്റ് നില. ഇടതു സീറ്റുകളില്‍ നാലെണ്ണം ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
എല്‍.ഡി.എഫിനു കയ്യിലിരുന്ന പല സീറ്റുകളും നഷ്ടപ്പെട്ടു. ബി.ജെ.പിയാണു വലിയ മുന്നേറ്റം നടത്തിയത്. എല്‍.ഡി.എഫ് 14 സീറ്റില്‍ നിന്നാണ് ഒമ്പതു സീറ്റിലേക്കു ചുരുങ്ങിയത്. യു.ഡി.എഫ് കഴിഞ്ഞ തവണത്തെ സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി മൂന്നില്‍ നിന്ന് എട്ടായി ഉയര്‍ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us