വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ എട്ട് മണിയോടെ തുടങ്ങി.
ആദ്യം പോസ്റ്റൽ, ഹോം വോട്ടുകളാണ് എണ്ണിയത്. ഇവിഎം എണ്ണിത്തുടങ്ങി. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും.
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 7011 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 27 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1414 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.