വയനാട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്. പാലക്കാട് ആദ്യ ലീഡ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനാണ്. വയനാട്ടില്‍ പ്രിയങ്കയ്ക്ക് മുന്നേറ്റം. ചേലക്കരയില്‍ എല്‍ഡിഎഫിന് ആദ്യ ലീഡ് ലഭിച്ചു
പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക. 9 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നതില്‍ വ്യക്തതയുണ്ടാകും.
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 31,817 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ ലീഡ് ഉയരുന്നു. പാലക്കാട് എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലാണ്.