പാലക്കാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ എട്ട് മണിയോടെ തുടങ്ങി. ആദ്യം പോസ്റ്റല്‍, ഹോം വോട്ടുകളാണ് എണ്ണിയത്.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാമതെത്തി. ബിജെപിയുടെ ലീഡ് കുത്തനെ കുറഞ്ഞു. വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 55,710 വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 708 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 3781 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു