പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാമതെത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് 111 വോട്ടും വര്‍ധിച്ചു.
പാലക്കാട് ബിജെപിയുടെ ലീഡ് കുത്തനെ കുറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. അറുപതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രിയങ്കയുടെ കുതിപ്പ്.
ചേലക്കര എല്‍ഡിഎഫിന് ഒപ്പമാണ്. യു ആര്‍ പ്രദീപ് ആണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 68,521 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർ രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ സ്ഥാനാര്‍ത്ഥി സുധീറിന് 589 വോട്ടുകള്‍ ലഭിച്ചു.