Advertisment

മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെയും അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവുമധികം സ്ഥാനാർത്ഥികൾ വയനാട്ടിൽ. പ്രിയങ്കയ്ക്കെതിരേ മത്സരിച്ചത് 15പേർ. പ്രിയങ്കയ്ക്ക് കിട്ടിയത് 6.22ലക്ഷം വോട്ട്

12,122 വോട്ടിനാണ് പ്രദീപ് ചേലക്കര മണ്ഡലം പിടിച്ചത്.

New Update
priyanka gandhi

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളിലെ അന്തിമഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കര എൽ ഡി എഫിന്റെ യു ആർ പ്രദീപും വിജയിച്ചു.

Advertisment

18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. കഴി‌ഞ്ഞ തവണ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ആറിരട്ടിയോളം ഭൂരിപക്ഷം രാഹുലിനുണ്ട്.  മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ എൽ ഡി എഫിന് സാധിച്ചിട്ടുണ്ട്.

12,122 വോട്ടിനാണ് പ്രദീപ് ചേലക്കര മണ്ഡലം പിടിച്ചത്. 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽ ഡി എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്‌ക്കാൻ സാധിച്ചെന്ന് ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രതികരിച്ചു.  

പാലക്കാട്ടെ വോട്ടുനില ഇങ്ങനെ

-----------------------------------------------


രാഹുൽ മാങ്കൂട്ടത്തൽ (കോൺഗ്രസ്)----- 58389

സി.കൃഷ്ണകുമാർ (ബി.ജെ.പി)----39549

ഡോ.പി. സരിൻ (സ്വതന്ത്രൻ)----37293

രാജേഷ് ആലത്തൂർ (സ്വതന്ത്രൻ)--- 561

ബി.ഷമീർ (സ്വതന്ത്രൻ)----246

ഇ.സിദ്ദിഖ് (സ്വതന്ത്രൻ)---241

ആർ.രാഹുൽ (സ്വതന്ത്രൻ)----183

രാഹുൽ മണലഴി (സ്വതന്ത്രൻ)---157

എസ്.സെൽവൻ (സ്വതന്ത്രൻ)---141

എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ)---98

നോട്ട-----1262

ചേലക്കരയിലെ വോട്ടുനില ഇങ്ങനെ

------------------------------------


യു.ആർ പ്രദീപ് (സി.പി.എം) ----64827

രമ്യാഹരിദാസ് (കോൺഗ്രസ്)-----52626

കെ.ബാലകൃഷ്ണൻ (ബി.ജെ.പി)----33609

എൻ.കെ.സുധീർ (സ്വതന്ത്രൻ)----3920

കെ.ബി.ലിൻഡേഷ് (സ്വതന്ത്രൻ)----240

ഹരിദാസൻ (സ്വതന്ത്രൻ)-----170

നോട്ട-----1034

വയനാട് വോട്ടു നില ഇങ്ങനെ

-----------------------------------------------

പ്രിയങ്കാ ഗാന്ധി (കോൺഗ്രസ്)--------6,22,338

സത്യൻ മൊകേരി (സി.പി.ഐ)---------2,11,407

നവ്യാ ഹരിദാസ് (ബി.ജെ.പി)------------1,09,939

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)----1400

ഷെയ്ഖ് ജലീൽ (നവരംഗ് കോൺഗ്രസ്)---------1270

ഗോപാൽ ഗാന്ധി (കെ.എം.ബി.എസ്)----1243

സോനു യാദവ് (സ്വതന്ത്രൻ)-----1098

രുക്മിണി (സ്വതന്ത്ര)---------955

ആർ.രാജൻ (സ്വതന്ത്രൻ)-----549

ഡി. നാഗേശ്വര റാവു (ജെ.ജെ.എസ്.പി)----394

കെ.ജയേന്ദ്ര (ആർ.ആർ.പി)-----328

എ.സീത (ബി.ഡി.പി)-------283

കെ.പദ്മരാജൻ  (സ്വതന്ത്രൻ)----286

നൂർ മുഹമ്മദ് (സ്വതന്ത്രൻ) ----265

ഇസ്മായിൽ (സ്വതന്ത്രൻ) --- 221

അജിത്കുമാർ (സ്വതന്ത്രൻ) ----189

നോട്ട------5406

Advertisment