തദ്ദേശത്തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വീണ്ടും 'സുവർണ്ണാവസരം'. രാഹുൽ കുരുക്കിൽ യു.ഡി.എഫ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ എൽ.ഡി.എഫ്. ചേരിപ്പോരിനിടയിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ ബി.ജെ.പി രംഗത്ത്

New Update
bjp rajeev

തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് വീണ്ടും സുവർണ്ണാവസരം ഒരുങ്ങുന്നു.

Advertisment

വിവിധ വിഷയങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് നേതൃത്വങ്ങൾ പ്രതിസന്ധിയിലായതോടെയാണ് ബി.ജെ.പി ഇരു മുന്നണികൾക്കുമെതിരായ ആരോപണം ഏറ്റെടുത്ത് രംഗത്തിറങ്ങാൻ കച്ചമുറുക്കുന്നത്. 

ശബരിമല സ്വർണ്ണക്കൊള്ളയിൽ എൽ.ഡി.എഫും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ യു.ഡി.എഫും പ്രതിസന്ധിയിലാവുമ്പോൾ ഇതിൽ നിന്നും നേട്ടം കൊയ്യേണ്ട പാർട്ടിയായി ബി.ജെ.പി മാറിയിട്ടുണ്ട്.


ശബരിമല സ്വർണ്ണക്കൊള്ള പുറത്ത് വന്നതോടെയാണ് തദ്ദേശത്തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ്രപചാരണം മന്ദഗതിയിലേക്ക് നീങ്ങാൻ കാരണം.


വിഷയത്തിൽ ഏറ്റവും അവസാനം സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ പാർട്ടി കടുത്ത പ്രതിരോധത്തിലാണ്.

unnikrishnan potty a padmakumar n vasu

പത്മകുമാറിനെ ഫലപ്രദമായി തള്ളിക്കളയാൻ പോലും സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്മകുമാറിന്റെ മൊഴിയിൽ മുൻ ദേവസ്വം മരന്തി കൂടിയായ കടകംപള്ളി സുരേന്ദ്രൻ കുടുങ്ങുമോ എന്ന ആശങ്കയാണ് സി.പി.എമ്മിനെ വലയ്ക്കുന്നത്.


ശബരിമലയിലെ സ്വർണ്ണക്കൊള്ള പൊതുസമൂഹത്തിൽ ചർച്ചയായതോടെ മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന സ്ഥിതിയും സംസ്ഥാനത്ത് സംജാതമായിരുന്നു.


എന്നാൽ യു.ഡി.എഫിന്റെ പാലക്കാട്ടെ യുവ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാപവാദ ആരോപണത്തിൽ പരാതിക്കാരി രംഗത്തെത്തിയതാണ് ഇപ്പോൾ എൽ.ഡി.എഫും സി.പി.എമ്മും പിടിവള്ളിയാക്കുന്നത്.

സി.പി.എമ്മിന് പുറമേ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് കോൺ്രഗസിനെതിരെ രംഗത്തിറങ്ങി.

rahul mankoottathil-4

രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ നിർത്തി കോൺ്രഗസിന് തിരഞ്ഞെടുപ്പ് കാലത്ത് ഫലപ്രദമായ കെണിയൊരുക്കാനാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കം. 

അതിന് വേണ്ടിയാണ് പരാതിക്കാരിയെ മുഖ്യമ്രന്തി പിണറായി വിജയന്റെ ഓഫീസിലെത്തിച്ച് പരാതി നൽകിയത്.


യുവതി പരാതിയിൽ ഉറച്ച് നിന്നതോടെ രാഹുലിനെ കേന്ദ്രീകരിച്ച് ചർച്ചകൾ മാറുകയും ചെയ്തു. ഇതോടെയാണ് ബി.ജെ.പിക്ക് സുവർണ്ണാവസരം കൈവന്നത്.


ഇരുമുന്നണികൾക്കും നേതാക്കൾക്കുമെതിരെ കടുത്ത ആക്രമണം അഴിച്ചു വിട്ട് ബി.ജെ.പി പ്രചാരണരംഗത്ത് മുന്നേറാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

എന്നാൽ തിരുമല മുൻ കൗൺസിലർ അനിൽ കുമാറിന്റെയും ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ആനന്ദ് .കെ.തമ്പിയുടെയും അത്മഹത്യകളും പാർട്ടിയിലെ ചേരിപ്പോരുകളും പാർട്ടിക്ക് കുരുക്കായിരുന്നു. 

ബി.ജെ.പി മുൻ നേതാവായ എം.എസ് കുമാർ ഉയർത്തിയ ആരോപണങ്ങളും പാർട്ടിയെ ഉലച്ചിരുന്നു. എന്നാൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുനയനീക്കം നടത്തിയതോടെ ചേരിപ്പോരിന് പുറമേയുള്ള പ്രശ്‌നങ്ങൾ താൽക്കാലികമായെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും പ്രതിരോധം സൃഷ്ടിച്ച് മുന്നേറാൻ വലിയ അവസരമാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്.

Advertisment