സ്ഥാനാര്‍ഥികളെ വെള്ളം കുടിപ്പിച്ച് വോട്ടര്‍മാര്‍. ഞങ്ങളുടെ റോഡ് കണ്ടോ.. മൊത്തം കുണ്ടും കുഴിയും. പുറത്തിറങ്ങിയാല്‍ തെരുവുനായ ശല്യം. വോട്ടര്‍മാരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ സ്ഥാനാര്‍ഥികള്‍

വന്യമൃഗ ശല്യമാണ് മറ്റൊരു വിഷയം. പുലിയും കാട്ടാനയും കാട്ടുപന്നിയുമെല്ലാം  ജനങ്ങള്‍ക്കു ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല

New Update
vote

കോട്ടയം: തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിച്ച് ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ഥി പ്രഖ്യാപനവും നടന്നു.

Advertisment

 പ്രചാരണം തുടങ്ങി വോട്ടുതേടി എത്തുന്ന സ്ഥാനാര്‍ഥികളെ ചോദ്യങ്ങള്‍ ചോദിച്ച് വീര്‍പ്പുമുട്ടിക്കുകായണ് വോട്ടര്‍മാര്‍. റോഡ് തകര്‍ന്നു കിടക്കുന്നതാണ് വോട്ടര്‍മാര്‍ ക്ഷുഭിതരാകാന്‍ കാരണം.

മൂന്നും നാലും വര്‍ഷം റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ നിങ്ങള്‍ എവിടായിരുന്നു എന്ന ചോദ്യത്തിന് വോട്ടര്‍മാര്‍ക്ക് മറുപടിയില്ല.

സാങ്കേതിക കാരണങ്ങളാണ് റോഡ് നിര്‍മാണത്തിന് തടസമെന്നും 

എല്ലാം പറഞ്ഞു സിറ്റിങ് സ്ഥാനാര്‍ഥികളും ഭരണ മുന്നണിയും രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നത്.

 പലയിടത്തും തെരഞ്ഞെടുപ്പ് അടുത്തതോടെ റോഡ് ടാറിങ്ങും കോൺക്രീറ്റിങ്ങും സജീവമായിരുന്നു. എന്നാൽ, ഭൂരിഭാഗം ഇടത്തും റോസ് കുത്തിപ്പൊളിച്ചു മെറ്റൽ ഇട്ടുവെന്നു മാത്രം.

 തുടർ പ്രവർത്തനങ്ങൾ മുടങ്ങി. ഇതു ജനത്തിന് ഇരട്ടി ദുരിതം സമ്മാനിക്കുന്നു.

തെരുവുനായ വിഷയമായണാണ് വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന മറ്റൊരുപ്രധാന പ്രശ്നം. നാട്ടിലേക്ക് ഇറങ്ങിയാല്‍ തെരുവുനായ കടി കിട്ടുമെന്ന സ്ഥിതിയാണുള്ളത്.

തെരുവുനായയെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് ഇനിയും നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സാധിച്ചിട്ടില്ല. ജില്ലയില്‍ 15000 തെരുവു നായകളാണ് ഉള്ളത്.

ഇതിനോടകം നൂറുകണക്കിന് പേര്‍ക്ക് തെരുവുനനായയുടെ കടിയേറ്റു. കടിയേറ്റവരില്‍ കൊച്ചു കുട്ടികള്‍ പോലും ഉണ്ടെന്നത് ജനങ്ങളുടെ രോഷത്തിന് കാരണമാകുന്നു.

വന്യമൃഗ ശല്യമാണ് മറ്റൊരു വിഷയം. പുലിയും കാട്ടാനയും കാട്ടുപന്നിയുമെല്ലാം  ജനങ്ങള്‍ക്കു ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല.

വനത്തോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളില്‍ കാട്ടുപന്നികള്‍ കാരണം കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.

വോട്ട് ചോദിച്ച് എത്തുന്നവരോട് തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടുകയാണ് ജനങ്ങള്‍.

Advertisment