തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; കാ​സ​ർ​ഗോ​ഡ് പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു

New Update
kerala police vehicle1

കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​നൂ​പ് ജോ​ണി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​ന​സൂ​യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​ത് അ​ന​സൂ​യ ചോ​ദ്യം ചെ​യ്തു. നി​ങ്ങ​ൾ എ​ന്താ സാ​രി ഉ​ടു​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Advertisment