തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാത്ത തടവുകാരുടെ അയോഗ്യത: കണ്ണൂർ ജില്ലയിലെ രണ്ട് നഗരസഭാ വിജയികളുടെ കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് നടത്തും

New Update
Untitled

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ന​ട​ത്തും.

Advertisment

ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഹി​യ​റിം​ഗ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 37-ാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച പ്ര​ശാ​ന്ത്, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡി​ലെ വി​ജ​യി വി,​കെ. നി​ഷാ​ദ് എ​ന്നി​വ​രാ​ണ് ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​നി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ 30 ദി​വ​സ​ത്തി​ന​കം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അം​ഗ​ത്വം അ​സാ​ധു​വാ​കു​മെ​ന്നാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം.

30 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശാ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ത്ത വി​വ​രം ത​ല​ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

നി​ഷാ​ദി​ന്‍റെ കാ​ര്യ​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നി​ഷാ​ദി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​ല്‍ ത​ന്നെ നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ക​മ്മീ​ഷ​ന്‍ വൈ​കാ​തെ ഹി​യ​റിം​ഗ് ന​ട​ത്തും.

മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രാ​കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് മു​ൻ​പാ​കെ ഹാ​ജ​രാ​കു​ക. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കോ​ട​തി​യു​ടെ​യും ചു​മ​ത​ല.

Advertisment