ആ​ന്തൂ​രി​ലെ​യും മ​ല​പ്പ​ട്ട​ത്തെ​യും എ​തി​രി​ല്ലാ​ത്ത വി​ജ​യം: റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

New Update
kerala election commission

ക​ണ്ണൂ​ർ: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലും മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലു​മ​ട​ക്കം ക​ണ്ണൂ​രി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റോ​ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ‍എ. ​ഷാ​ജ​ഹാ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ കാ​ര​ണം സം​ഘ​ടി​ത ഭീ​ഷ​ണി​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു​മാ​ണെ​ന്നാ​ണ് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​മാ​യോ ര​ഹ​സ്യ​മാ​യോ പ​ത്രി​ക ന​ൽ​കു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് പൗ​ര​ന്മാ​രെ ത​ട​യു​ന്ന​തും വി​ല​ക്കു​ന്ന​തും ഭീ​ഷ​ണി​യും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ച് മാ​റ്റി നി​ർ​ത്തു​ന്ന​തും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് പ​രാ​തി​യി​ലെ പ​രാ​മ​ർ​ശം.

Advertisment