/sathyam/media/media_files/2025/12/13/1000383067-2025-12-13-17-07-39.jpg)
പത്തനംതിട്ട: അമ്മായിയായമ്മയും മരുമകളും മത്സരിച്ച പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തെരഞ്ഞെടുപ്പിൽ രണ്ടുപേരും തോറ്റു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മരുമകൾ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാര്‍ഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വിജയിച്ചത്.
അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ശ്രദ്ധിക്കപ്പെടാൻ കാരണം. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജാസ്മിന് 167 വോട്ടുകൾ ലഭിച്ചപ്പോൾ, കുഞ്ഞുമോൾക്ക് 17 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ത്രികോണ മത്സരം നടന്ന വാര്‍ഡിൽ ബിജെപി സ്ഥാനാര്‍ത്ഥി നിരുപമ 168 വോട്ടുകളും നേടി. വോട്ടുതേടി മരുമകൾ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ ഒറ്റയ്ക്കായിരുന്നു കുഞ്ഞുമോളുടെ പ്രചരണം.
മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. എന്നാൽ, ജനാധിപത്യമല്ലേയെന്നും ആര്‍ക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജാസ്മിൻ എബി പറഞ്ഞ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us