തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം എൽ.ഡി.എഫ് ഭരണത്തിന് തയ്യാറെടുത്ത് സി.പി.എം. സർക്കാരിനെതിരായ വിഷയങ്ങളിൽ പാതിവഴിയിൽ പ്രതിഷേധം അവസാനിപ്പിക്കുന്ന യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും തീരുമാനങ്ങളും ബി.ജെ.പി നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലുമാണ് സി.പി.എം വീണ്ടും പ്രതീക്ഷ വെയ്ക്കുന്നത്.
സർക്കാർ സർവ്വീസ് സംഘടനകൾ വഴി തങ്ങൾ മൂന്നാമതും അധികാരത്തിലെത്തുമെന്ന തന്ത്രപരമായ പ്രചാരണവും സി.പി.എം ആരംഭിച്ച് കഴിഞ്ഞു.
സ്വതവേ ദുർബലമായ സംഘടനാ സംവിധാനമുള്ള കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കോഴിക്കോട് ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ നടക്കേണ്ട പുന:സംഘടനാ പ്രക്രിയയും എങ്ങുമെത്തിയിട്ടില്ല. ഭരണത്തിന്റെ അവസാന വർഷമാകുമ്പോഴും സമരമുന്നണിയായി മാറേണ്ട യു.ഡി.എഫ് പേരിന് വേണ്ടി നടത്തുന്ന സമരങ്ങൾ ഇടത് സർക്കാരിനെതിരെ ഏശുന്നുമില്ല.
/sathyam/media/media_files/2025/01/27/LjwbRrFzRdRgUvkGJUCr.jpg)
സർക്കാരിനെതിരെ ഉയരുന്ന പല പ്രക്ഷോഭങ്ങളിലും തുടർനടപടികളെടുപ്പിച്ച് എൽ.ഡി.എഫിനാകെയും സി.പി.എമ്മിനും തിരച്ചടി നൽകാൻ യു.ഡി.എഫ് ശ്രമിക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
റേഷൻ മുടക്കം പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് ശിക്ഷായിളവ് നൽകുന്നതടക്കമുള്ള സർക്കാരിന്റെ സ്വജനപക്ഷപാത നടപടികൾക്കെതിരെയും വേണ്ടത്ര പ്രതിരോധമൊരുക്കാൻ യു.ഡി.എഫിനായിട്ടില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
സർക്കാർ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന് ആവർത്തിച്ച് ആരോപിച്ച യുഡി.എഫിന് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഈ വികാരം ജനങ്ങളിൽ പ്രതിഫലപ്പിക്കാൻ കഴിഞ്ഞില്ല.
നിലവിൽ ഉയർന്നിട്ടുള്ള കിഫ്ബി ടോൾ വിവാദത്തിൽ പെട്ട് ബ്രൂവറി വിഷയം പിന്നാക്കം പോയിക്കഴിഞ്ഞു.
പ്രതിപക്ഷത്തിന് പുറമേ എൽ.ഡി.എഫിലെ ഘടകകക്ഷികൾ കൂടി ആരോപണവുമായി രംഗത്ത് വന്നിട്ടും വിഷയത്തിൽ ഇടതുപക്ഷത്ത് ഒരു അസ്വസ്ഥത സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
പല വിഷയങ്ങളിലും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നുള്ള വാചാടോപമല്ലാതെ യു.ഡിഎഫ്, കോൺഗ്രസ് നേതൃത്വങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം
/sathyam/media/media_files/2024/11/12/gckI5IP1NhOf2lAGqNb6.jpg)
കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കത്തിലും നേതാക്കൾ തമ്മിലുള്ള എകോപനമില്ലായ്മയിലുമാണ് ഭരണമുന്നണിക്ക് ഏറെ പ്രതീക്ഷയുണ്ട്.
ഇതിന് പുറമേ തൃശ്ശൂരിലെ ലിറ്റ്മസ് ടെസ്റ്റിൽ വിജയിച്ച ബി.ജെ.പിയും ആർ.എസ്.എസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതും സി.പി.എമ്മിന് അനുകൂലമാവുമെന്നാണ് പാർട്ടി വിലയിരുത്തൽ.
ബിജെപി സമാഹരിക്കുന്ന സീറ്റുകളും അധിക വോട്ടുകളും നഷ്ടങ്ങൾ ഉണ്ടാക്കുക യൂഡിഎഫിനായിരിക്കും. അതിലാണ് എൽ ഡി എഫിന്റെ പ്രതീക്ഷ.
സർക്കാരിനെതിരായ വികാരം കോൺഗ്രസും ബി.ജെ.പിയും ചേർന്ന് വിഭജിക്കുന്ന തരത്തിലേക്ക് രാഷ്ട്രീയ കാലാവസ്ഥ നീങ്ങിയാൽ വീണ്ടും പ്രതിപക്ഷമായി യു.ഡി.എഫിന് തുടരേണ്ടി വരും
20 സീറ്റുകളിൽ മികച്ച ജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പി 15 സീറ്റിലെങ്കിലും വിജയമുറപ്പിക്കാനാണ് ശ്രമിക്കുന്നത്.
/sathyam/media/media_files/2024/11/18/HKtQhBiuIdbfm7MUEQ2i.jpg)
ഇതിന് പുറമേ തദ്ദേശസ്ഥാപനത്തിരഞ്ഞെടുപ്പുകളിൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റികളും സി.പി.എമ്മും ബി.ജെ. പിയും വീതം വെയ്ക്കുന്ന തരത്തിലേക്ക് എത്തിയാൽ നഗരമേഖല പൂർണ്ണമായും കോൺഗ്രസിനെ കൈവിടും.
ഗ്രാമപ്രദേശങ്ങളിൽ സംഘടനാ സംവിധാനം ഉപയോഗിച്ച് കൂടുതൽ സീറ്റുകൾ നേടുന്ന സി.പി.എം വീണ്ടും സംസ്ഥാന ഭരണത്തിൽ തിരികെ എത്താനുള്ള കടിഞ്ഞാണും കൈയ്യിലേന്തും.
മിഷൻ 2025 പ്രകാരം കമ്മിറ്റികൾ സ്ഥിരമായി കൂടാറുണ്ടെങ്കിലും ബൂത്ത് തലത്തിൽ ഒരു പ്രവർത്തനങ്ങളും തങ്ങൾക്ക് ഭീഷണി ഉയരുന്ന പാലക്കാട്ടും തിരുവനന്തപുരത്തും തുടങ്ങിവെയ്ക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല
പ്രാദേശിക തലത്തിലെ ഉൾപ്പാർട്ടി പ്രശ്‌നങ്ങളും നേതാക്കൾ തമ്മിലുള്ള പോരും കൃത്യമായി മനസിലാക്കുന്ന സ.പി.എം അതിനനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞ് വിജയിക്കാനുള്ള നീക്കവും സജീവമാക്കി കഴിഞ്ഞു.