/sathyam/media/media_files/2025/11/11/election-kottayam-2025-11-11-17-11-37.jpg)
കോട്ടയം: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ വിമത പേടിയില്‍ മുന്നണികള്‍.
തീരുമാനമാകാത്ത സീറ്റുകളില്‍ പത്രിക കൊടുത്തോ പിന്നീട് പിന്‍വലിക്കാമെന്ന ഉറപ്പ് പല സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുള്ളത്.
ഇതു വിമതര്‍ക്ക് വഴിയൊരുക്കി യേക്കുമെന്ന ഭീതിയിലാണ് നേതാക്കള്‍. ഇടതു മുന്നണിയില്‍ വിമത ശല്യം കുറവാണെങ്കിലും അങ്ങിങ്ങ് പൊട്ടലും ചീറ്റലും ഉണ്ട്.
യു.ഡി.എഫിലാണ് കൂട്ടത്തോടെ വിമതന്‍ മാര്‍ ഭീഷണി ഉയര്‍ത്തുന്നത്.
ഇന്നു പത്രികാ സമര്‍പ്പണം അവസാനിപ്പിക്കുമ്പോള്‍ മാത്രമേ വിമതരുടെ ഏകദേശ ചിത്രം പുറത്തു വരൂ. സീറ്റ് മോഹിച്ച കിട്ടാത്തവര്‍, സിറ്റിങ് സീറ്റ് കിട്ടാത്തവര്‍ എന്നിങ്ങനെ ഭീഷണി ഉയര്‍ത്തുന്നവര്‍ ഏറെയാണ്.
കോണ്‍ഗ്രസ് സംസ്ഥനാ നേതൃത്വം ജില്ലയിലെ ചില നേതാക്കളെ ഫോണില്‍ വിളിച്ചു വിമതരായി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്ന വിവരവും പുറത്തേക്കു വരുന്നുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ഏറ്റുമുട്ടുന്ന കോട്ടയം പാലായില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമത സ്ഥാനാര്‍ഥി രംഗത്തു വന്നിരുന്നു.
നഗരസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ചൊളളാനിക്കെതിരെ സിറ്റിങ് കൗണ്‍സിലറായ കോണ്‍ഗ്രസുകാരി മായാ രാഹുല്‍ മല്‍സരിക്കുന്നത്.
പാലായില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണിത്.
ആര്‍ക്കു വോട്ടു ചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും.
പാലാ പത്തൊന്‍പതാം വാര്‍ഡിലാണ് കോണ്‍ഗ്രസുകാരായ സതീഷ് ചൊളളാനിയും മായാ രാഹുലും മല്‍സരിക്കുന്നത്.
സിറ്റിങ് കൗണ്‍സിലറായ മായാ രാഹുലിനെ വെട്ടി പകരം പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ സതീഷ് ചൊളളാനി മല്‍സരിക്കാനെത്തി. പക്ഷേ തന്റെ വാര്‍ഡ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് മായ പറയുന്നു.
സതീഷ് ചൊള്ളാനി നേരത്തെയും പത്തൊന്‍പതാം വാര്‍ഡില്‍ നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടിക്കാരും അസ്വസ്തരാണ്.
കഴിഞ്ഞതവണ അഞ്ചുപേരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇക്കുറി കോണ്‍ഗ്രസ് പതിനെട്ട് സീറ്റില്‍ മല്‍സരിക്കുന്നു.
ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മുന്നണിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് എല്‍.ഡി.എഫിലെ രണ്ടുപേര്‍ പ്രചാരണം തുടങ്ങി.
സിപിഐ സ്ഥാനാര്‍ഥിയായി കെ. ബാലചന്ദ്രനും കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി ആന്റണി മാര്‍ട്ടിന്‍ ജോസഫ് സ്വതന്ത്രനായുമാണു പ്രചാരണ രംഗത്തുള്ളത്.
കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണു പ്രതിസന്ധിയായത്.
എന്‍.ഡി.എയില്‍ പലയിടത്തും ബി.ജെ.പിയും ബി.ഡി.ജെ.എസും ഒരേ വാര്‍ഡില്‍ സ്ഥനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഇത്തരം മത്സരങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്.
തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 3364 സ്ഥാനാര്‍ഥികളാണ് ഇന്നലെ വൈകിട്ട് വരെ പത്രിക നല്‍കിയത്. 1536 പുരുഷന്മാരും 1828 സ്ത്രീകളും. 5513 സെറ്റ് പത്രികകളാണ് ആകെ ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരത്തിന് ആകെ 59 പേര്‍ 108 സെറ്റ് പത്രികകളാണ് ഇതുവരെ നല്‍കിയത്. വ്യാഴാഴ്ച മാത്രം 35 പേര്‍ 66 സെറ്റ് പത്രികകള്‍ നല്‍കി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നു വരെസ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us