/sathyam/media/media_files/2025/11/19/1001416871-2025-11-19-13-16-26.webp)
തിരുവനന്തുപുരം: ബിഎൽഒമാരെ തടഞ്ഞാൽ കനത്ത നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
അവരെ തടസപ്പെടുത്തരുത്. വ്യാജ വാർത്ത പാടില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
അതേസമയം ബിഎല്‍ഒമാരില്‍ ഒരാൾക്കെതിരെയും നടപടി എടുക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാകില്ലെന്നും ആർക്കെതിരെയും നടപടി എടുക്കില്ലെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിഎല്‍ഒമാർ ഒരു ദിവസം ജോലിയിൽനിന്ന് വിട്ടുനിന്നു എന്നു പറഞ്ഞ് ഒരു നടപടിയും എടുക്കില്ല .
നടപടിയെടുക്കും എന്ന തരത്തിലുള്ള പ്രചാരണം തീർത്തും തെറ്റാണ്. ബിഎല്‍ഒമാരുടെ പ്രയാസം പരിഹരിക്കും. ബിഎല്‍ഒമാർക്ക് എസ്ഐആര്‍ ജോലി മാത്രമാണ് ഉള്ളത്.
4000ത്തോളം ബിഎല്‍എമാർ കൂടി. അവരുടെ സഹായം കൂടി ലഭിച്ചെങ്കിലെ പൂരിപ്പിച്ച ഫോം നല്ല രീതിയിൽ തിരിച്ച് വാങ്ങാൻ കഴിയൂ.
രാഷ്ട്രീയ പാർട്ടികളുടെ സഹായം ഉണ്ടെങ്കിൽ പരാതികൾ ഇല്ലാതെ പരിഹരിക്കാം''- അദ്ദേഹം വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us