തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

New Update
voters list

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍.

Advertisment

തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച സപ്‌ളിമെന്ററി വോട്ടര്‍പട്ടികയില്‍ 2,66,679 പേരെ ഉള്‍പ്പെടുത്തുകയും 34745 പേരെ ഒഴിവാക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയില്‍ 28662712 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13516923 പുരുഷന്‍മാരും, 15145500 സ്ത്രീകളും, 289 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 3745 വോട്ടര്‍മാരുണ്ട്.

വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച പട്ടികയിലെ വോട്ടര്‍മാരുള്‍പ്പെടെയുള്ള കണക്കാണ് കമ്മീഷന്‍ പുറത്തുവിട്ടത്.

അതേസമയം, തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.

നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി. നിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment